ഓച്ചിറ: യുടെ ഓച്ചിറ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. സി.പി.ഡി.ഒ ബിജിമോൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുൽഫിയ ഷെറിൻ, ഗീതകുമാരി, ബി.ഡി.ഒ സക്കീർ ഹുസൈൻ, അംഗൻവാടി അധ്യാപിക ജനറ്റ്, സൂപ്പർവൈസർ നീതു എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കണം ശാസ്താംകോട്ട: തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച് പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഢശ്രമം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉപേക്ഷിക്കണമെന്ന് ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എസ്.ടി.യു) പടിഞ്ഞാറേ കല്ലട പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കാരാളി വൈ.എ. സമദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സജീന ഷാജഹാൻ അധ്യക്ഷത വഹിച്ചു. മണിയമ്മ ചെന്താമരാക്ഷൻ, ആസിയാ മുഹമ്മദ്, സുനീറാ യൂസഫ്, ഷംനാ ഷിഹാബ്, ഷംലാ നിസാർ, രാജു, ബിജു വരമ്പേൽ, മുഹമ്മദ് കുഞ്ഞ് കലതിവിള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.