യു.എം.സി ജില്ല സമ്മേളനം

ചവറ: യുനൈറ്റഡ് മര്‍ച്ചന്‍റ്സ് ചേംബര്‍ ജില്ല സമ്മേളനവും 2022-24 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ടി.എഫ്. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ നിജാംബഷി അധ്യക്ഷതവഹിച്ചു. ജില്ല വൈസ് ചെയര്‍മാൻ ഡി. മുരളീധരന്‍, നുജൂം കിച്ചന്‍ ഗ്യാലക്‌സി, ആസ്റ്റിന്‍ ബെന്നന്‍, കെ.ബി. സരസചന്ദ്രന്‍പിള്ള, യു.എം.സി സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാധാകൃഷ്ണന്‍, ഡി. മുരളീധരന്‍, ഷാജഹാന്‍ പടിപ്പുര, എച്ച്. സലിം, എസ്. വിജയന്‍, എം. സിദ്ധിഖ് മണ്ണാന്റയ്യം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: നിജാം ബഷി (പ്രസി.), ആസ്റ്റിൻ ബെന്നൻ (സെക്ര.), കെ.ബി. സരസ ചന്ദ്രൻ പിള്ള (ട്രഷ.). ചിത്രം... യുനൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ല സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.