ഇരവിപുരം: പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കോർപറേഷനിലെ മണക്കാട് ഡിവിഷനിൽപെട്ട 81ാം നമ്പർ അംഗൻവാടിയിൽ നടന്നു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ നസീമാ ഷിഹാബ് അധ്യക്ഷത വഹിച്ചു. വനിത ശിശുവികസന ജില്ല ഓഫിസർ വിജി പദ്ധതി വിശദീകരണം നടത്തി. അർബൻ രണ്ട് ശിശുവികസന ഓഫിസർ ജെ. ഗ്രേസി, സൂപ്രണ്ട് വിനോദ്, സൂപ്പർവൈസർ സീന, അംഗൻവാടി വികസനസമിതി അംഗങ്ങളായ ജയലാൽ, അബ്ദുൽ ഖാദർ, ശശിധരൻ നായർ, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റുമാരെ നിയമിച്ചു ഇരവിപുരം: ഐ.എൻ.ടി.യു.സി ഇരവിപുരം റീജനൽ കമ്മിറ്റിയിൽ ഉൾപ്പെടുന്ന മണ്ഡലം പ്രസിഡന്‍റുമാരെ ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് നിയമിച്ചതായി റീജനൽ പ്രസിഡന്‍റ് ബി. ശങ്കരനാരായണപിള്ള അറിയിച്ചു. സുധീർ കൂട്ടുവിള (മയ്യനാട്), അയത്തിൽ ശ്രീകുമാർ (കിളികൊല്ലൂർ), മുനീർ ബാനു (ഇരവിപുരം), പട്ടത്താനം ഗോപാലകൃഷ്ണൻ (വടക്കേവിള), എച്ച്. ഷാൻ (മുണ്ടക്കൽ) എന്നിവരെയാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.