അഞ്ചൽ: വൻതോതിൽ പണംവെച്ച് ചീട്ടുകളി നടത്തിവന്ന ആറംഗ സംഘത്തെ അഞ്ചൽ പൊലീസ് പിടികൂടി. ഭാരതീപുരം സ്വദേശികളായ മോഹനൻ, ജോസ്, സലീം, കുളത്തൂപ്പുഴ സ്വദേശികളായ സുരേഷ് ബാബു, റജി, അയിലറ സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 42,500 രൂപയും പിടിച്ചെടുത്തു. അഞ്ചൽ കോളജ് ജങ്ഷനിലെ ലോഡ്ജിൽ പ്രവർത്തിക്കുന്ന മാര്യേജ് ബ്യൂറോയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് അഞ്ചൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐമാരായ മുരഹരി, പ്രശാന്തൻ, സി.പി.ഒമാരായ ബൈജു, രജീഷ്, സിജു, രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് യത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.