റേഷൻ ഡീലേഴ്സ് സമ്മേളനം

കൊല്ലം: കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ്​ വർക്കേഴ്സ്​ ഫെഡറേഷൻ സമ്മേളനം കെ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് കുരീപ്പുഴ ഷാനവാസ്​ ഉദ്ഘാടനം ചെയ്തു. കെ.വി. എബ്രഹാം പുനലൂർ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ്​ സേവ്യർ, റഹിം പത്തനംതിട്ട, വിഴിഞ്ഞം കബീർ, പുത്തൂർ വർഗീസ്​, ജോയി തോമസ് ഓടനാവട്ടം, തൊടുപുഴ ജോസ്​, ഉമയനല്ലൂർ ഷറഫുദ്ദീൻ, കൊട്ടുകാട് നസീർ എന്നിവർ സംസാരിച്ചു. സെലക്​ഷൻ ട്രയൽസ് കൊല്ലം: ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിലെ റോളർ സ്‌കേറ്റിങ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി ചണ്ഡിഗഢിലെ മൊഹാലിയിൽ ഏഴിനും എട്ടിനുമുള്ള സെലക്​ഷൻ ട്രയൽസിന്​ മുന്നോടിയായി കേരള ടീമിന്‍റെ തെരഞ്ഞെടുപ്പ് മൂന്നിനും നാലിനും തിരുവനന്തപുരത്ത് നടത്തും. പങ്കെടുക്കുന്നവർ ദേശീയ മത്സരത്തിലെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ല റോളർ സ്‌കേറ്റിങ് അസോസിയേഷൻ സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.