പ്രതിഷേധ പ്രകടനം

പാരിപ്പള്ളി: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പരവൂർ ബ്ലോക്ക് പ്രസിഡന്‍റ് ബിജു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എസ്.എസ്. സിമ്മിലാൽ അധ്യക്ഷതവഹിച്ചു. വിനോദ്, അനിൽ കുളമട, ശരൺ മോഹൻ, സുനിതാ ജയകുമാർ, ശാന്തിനി, റീന മംഗലത്ത്, ജലജകുമാരി, സന്തോഷ് കുമാർ കുട്ടാട്ട് കോണം നിജാബ് എന്നിവർ നേതൃത്വം നൽകി. ചിത്രം- ഇബ്രാഹിം ബാദുഷയെ അനുമോദിച്ചു ഇരവിപുരം: ശാരീരിക അവശതകൾ മറികടന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ ഇബ്രാഹിം ബാദുഷക്ക്​ കേരള സിവിൽ ഡിഫൻസ് സേനാംഗങ്ങൾ സ്നേഹാദരവ് നൽകി. എം. നൗഷാദ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. ഡിഫൻസ് സേന അംഗങ്ങളായ ഷിബു റാവുത്തർ, നഹാസ് കൊരണ്ടിപള്ളി, എസ്. മുഹമ്മദ് സുഹൈൽ, ചെങ്കിസ്ഖാൻ എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ദിനാചരണം കൊല്ലം: പീപ്​ൾ സോഷ്യോ കൾചറൽ ഫോറം സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം പ്രസിഡന്‍റ് എ.ജെ. ഡിക്രൂസ്​ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്​. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. ടി. സെബാസ്റ്റ്യൻ, നിയാസ്​ മുഹമ്മദ്, എസ്​. പ്രകാശ്, വി. മിനി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.