കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോഴിക്കോട് കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ടാഗോർ ഗ്രന്ഥശാലയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ടാഗോറിന്‍റെ ഛായാചിത്രം അനാച്ഛാദനവും എം.പി നിർവഹിച്ചു. ആദ്യകാല പ്രവർത്തകരെയും വിദ്യാഭ്യാസ പ്രതിഭകളെയും സി.ആർ. മഹേഷ് എം.എൽ.എ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലക്കായി ഐ.ആർ.ഇ നൽകിയ പുസ്തകങ്ങൾ ചീഫ് മാനേജർ ഭക്തദർശൻ കൈമാറി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയായി. ഗ്രന്ഥശാല പ്രസിഡൻറ് പ്രതീഷ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുരേഷ് വെട്ടുകാട്, നേതൃസമിതി കൺവീനർ എ. സജീവ്, വാർഡ് കൗൺസിലർ നിഷാ പ്രദീപ്, ബി. കൃഷ്ണലാൽ, ജി. ജോൺകുട്ടി എന്നിവർ സംസാരിച്ചു. 25 വർഷം മുമ്പ് പ്രവർത്തനം നിലച്ച ടാഗോർ ആർട്സ് ക്ലബിൻെറ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പ്രദേശത്തെ യുവാക്കൾ ഏറ്റെടുത്താണ് ഗ്രന്ഥശാല സ്ഥാപിച്ചത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി കലാപരിപാടികളും മെഡിക്കൽ ക്യാമ്പും നടന്നു. ചിത്രം: കരുനാഗപ്പള്ളി കോഴിക്കോട് ടാഗോർ ഗ്രന്ഥശാല എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.