യുവാക്കളെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

ചിത്രം- ശാസ്താംകോട്ട: യുവാക്കളെ താമസസ്ഥലത്ത്​ കയറി ആക്രമിച്ചെന്ന പരാതിയിൽ യുവാവ്​ പിടിയിൽ. ചാരുംമൂട് സ്വദേശിയായ സുജിത് കൃഷ്ണനെയും സുഹൃത്തിനെയും ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി അക്രമിച്ച കേസിലെ പ്രതിയാണ്​ ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്​. കുന്നത്തൂർ നിലയ്ക്കൽ ക്ഷേത്രത്തിന് സമീപം ഐവർകാല പടി. വടക്ക് പ്രശാന്ത ഭവനത്തിൽ അജീഷ് (24) നെയാണ് അറസ്റ്റ് ചെയ്തത്. സുജിത്ത് കൃഷ്ണ വെയിറ്ററായി ജോലി നോക്കുന്ന കടമ്പനാട്ടെ സ്വകാര്യ ബാറിൽ ഈ മാസം ഒമ്പതിന് പ്രതി രാത്രി 11 ന് മദ്യപിക്കാൻ എത്തിയപ്പോൾ സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഇറക്കിവിട്ടതിലുള്ള വിരോധത്തിൽ പ്രതി മറ്റു രണ്ടു സുഹൃത്തുക്കളുമായി ഇവർ താമസിക്കുന്ന വേമ്പനാട്ടഴികത്ത് ജങ്​ഷനിലെ ക്വാർട്ടേഴ്‌സിൽ എത്തി ആക്രമിക്കുകയായിരുന്നു എന്നാണ്​ കേസ്​. ചിത്രം- ജനകീയ ശുചീകരണ കാമ്പയിൻ ശാസ്താംകോട്ട: പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട പഞ്ചായത്തിലെ ആഞ്ഞിലിമൂട് ചന്തയും പരിസരവും ശുചീകരിച്ചു. ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്​, സെന്‍റ്​ തോമസ്ചർച്ച് ആഞ്ഞിലിമൂട്, ഡി.ബി കോളജ് എൻ.എസ്.എസ് യൂനിറ്റ്, വ്യാപാര വ്യവസായ ഏകോപന സമിതി ആഞ്ഞിലിമൂട് യൂനിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജനകീയ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചത്. കാമ്പയിൻ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​‌ ആർ. ഗീത ഉദ്ഘാടനം ചെയ്തു. തുടർന്ന് ശൂരനാട് ഹെൽത്ത്‌ സൂപ്പർവൈസർ പ്രദീപ്‌ കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ബോധവത്​കരണ ക്ലാസും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.