ജീപ്പില്ലാതെ കൊട്ടാരക്കര എക്സൈസ്​ സർക്കിൾ ഓഫിസ്​

കൊട്ടാരക്കര: എക്സൈസ്​ സർക്കിൾ കാര്യാലയത്തിന്‍റെ പരിധിയിലുള്ള ഓഫിസുകളിൽ ആവശ്യത്തിന് ജീപ്പില്ലെന്ന് പരാതി. കൊട്ടാരക്കര എക്സൈസ്​ സർക്കിളിന് കീഴിലെ നാല്​ റേഞ്ച് ഓഫിസുകളാണുള്ളത്. ഈ ഓഫിസുകൾക്കെല്ലാം കൂടി ഒരു ജീപ്പ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ചടയമംഗലം, എഴുകോൺ, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് സമീപത്തെ എക്സൈസ്​ റേഞ്ച് ഓഫിസ്​, കൊട്ടാരക്കര എക്സൈസ്​ സർക്കിൾ കാര്യാലയം എന്നിവിടങ്ങളിലെ ആവശ്യങ്ങൾക്കായി ഒരു ജീപ്പിനെ മാത്രം ആശ്രയിക്കേണ്ടിവരുന്നത്​ ഉദ്യോഗസ്ഥരുടെ ജോലിയെ ബാധിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടുന്നതിനും കോടതിയിൽ കൊണ്ടുപോകുന്നതിനും കേസ്​ അന്വേഷിക്കുന്നതിനുമൊക്കെ വാഹനസൗകര്യമില്ലാതെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചടയമംഗലം എക്സൈസ്​ ഓഫിസിന്​ ഒരു ജീപ്പുണ്ടായിരുന്നത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എഴുകോൺ എക്സൈസ്​ റേഞ്ച് ഓഫിസിലെ ജീപ്പാകട്ടെ കണ്ടം ചെയ്ത് കൊടുക്കാനായി കട്ടപ്പുറത്താണ്. കൊട്ടാരക്കര എക്സൈസ്​ റേഞ്ച് ഓഫിസുകളിലെ സുഗമമായ പ്രവർത്തനത്തിന് അധികൃതർ അടിയന്തരമായി ജീപ്പുകൾ അനുവദിക്ക​ണമെന്ന ആവശ്യമാണ്​ ഉദ്യോഗസ്ഥർ ഉയർത്തുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.