ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

പുനലൂർ: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനെതിരെ ലോയേഴ്‌സ് കോൺഗ്രസ്‌ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ്‌ ഖാൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അഞ്ചൽ സജീവൻ അധ്യക്ഷതവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഷൈജു ലൂക്കോസ്, സെക്രട്ടറി എ.വി. അനിൽ കുമാർ, നേതാക്കളായ കെ.എ. നസീർ, ശ്രീദേവിയമ്മ, ജോർജ് കുട്ടി, പ്രദീപ് കുമാർ, കുഞ്ഞുകൃഷ്ണൻ, സീനത്ത് ബീവി, രാകേഷ്, അഷിത, അൻസാരി എന്നിവർ സംസാരിച്ചു. യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധിച്ചു പുനലൂർ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്ത്​ ഓഫിസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് പുനലൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പോസ്റ്റ്​ ഓഫിസ് ജങ്ഷനിൽ ദേശീയപാത ഉപരോധിച്ചു. ടി.ബി ജങ്ഷനിൽനിന്നു തുടങ്ങിയ പ്രകടനം പോസ്റ്റ്​ ഓഫിസ് ജങ്ഷനിൽ സമാപിച്ചു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് കെ. സുകുമാരൻ അധ്യക്ഷതവഹിച്ചു. പ്രതിഷേധയോഗം നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.ജെ. പ്രേംരാജ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.എ. ബഷീർ, സെൻട്രൽ മണ്ഡലം പ്രസിഡൻറ് സജി ജോർജ്, കൗൺസിലർ കെ.എൻ. ബിപിൻ കുമാർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ സൈജു മേലേവിള, സുമേഷ് വിളക്കുപാറ, ഷെറിൻ അഞ്ചൽ, ടി. ജോമോൻ, വി.എ. ഇസഹാഖ്​, സന്തോഷ് മാരാംകോട് എന്നിവർ സംസാരിച്ചു. സമ്പൂർണ ഭരണഘടന സാക്ഷരതയിലേക്ക് തെന്മല പഞ്ചായത്ത്​ മൂന്നാം വാർഡ് പുനലൂർ: തെന്മല പഞ്ചായത്തിലെ മൂന്നാം വാർഡ് സമ്പൂർണ ഭരണഘടന സാക്ഷത കൈവരിക്കുന്നതിന്‍റെ ഭാഗമായി ജില്ല തല മോണിറ്ററിങ് സെൽ അംഗങ്ങൾ തെന്മലയിലെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരെ നേരിൽ കണ്ട് സംഘം സംസാരിച്ചു. ജനപ്രതിനിധികളുമായും, കില ആർ.പി, സെനറ്റർമാർ എന്നിവരുമായും ചർച്ച നടത്തി. വാർഡിന്‍റെ വിവിധ ഭാഗങ്ങൾ മോണിറ്ററിങ് സെൽ അംഗങ്ങൾ സന്ദർശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഷീബ, പഞ്ചായത്ത് മെംബർമാരായ നാഗരാജൻ, ചന്ദ്രിക സെബാസ്റ്റ്യൻ, കില ആർ.പിയും കോഓർഡിനേറ്ററുമായ ആർ. ദിലീപ് കുമാർ, സെനറ്റർമാരായ രാധാകൃഷ്ണൻ, ഡി.ജി. രാംദീപ്, ബിനു, ആർ. അനു, കൃഷ്ണ, ബ്ലെയ്സി, അനിത, ജോമോൾ, ബിന്ദു എന്നിവർ മോണിറ്ററിങ്​ സെൽ ടീമിനൊപ്പം ഭവനങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ചു. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ പ്രവർത്തനങ്ങൾ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.