കരീപ്രയില്‍ വികസന സെമിനാര്‍

ഓയൂര്‍: കരീപ്ര പഞ്ചായത്ത് വികസന സെമിനാര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുമലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്​. ശോഭ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പ്രിജി ശശിധരന്‍, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ എം. തങ്കപ്പന്‍, എ. അഭിലാഷ്, കില ഡയറക്ടര്‍ സുധ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി. ഉദയകുമാര്‍, സന്ധ്യാഭാഗി, എസ്.എസ്. സുവിധ എന്നിവര്‍ സംസാരിച്ചു. വീട്ടില്‍ കയറി ഗൃഹനാഥനെ മര്‍ദിച്ചയാള്‍ പിടിയില്‍ ഓയൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം മാലയില്‍ അരിയോട്ട് രാമചന്ദ്രനെയാണ് (55) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍വാസിയായ മാലയില്‍ അനന്തു ഭവനില്‍ ഉദയുമാറിനാണ് (53) മര്‍ദനമേറ്റത്. 23ന് രാവിലെ 8.45നായിരുന്നു സംഭവം. ടാപ്പിങ്​ തൊഴിലാളിയായ ഉദയകുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രാമചന്ദ്രന്‍ കൈയില്‍ കരുതിയിരുന്ന വടിയുമായി വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഉദയകുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അയല്‍വാസികളായ ഇരുവരും തമ്മില്‍ മുമ്പ്​ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് അക്രമണത്തിന്​ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉദയകുമാറിന്‍റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും ഈ സമയം വടിയുമായി രാമചന്ദ്രന്‍ രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാര്‍ ഉടന്‍ ഉദയകുമാറിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ചയാണ് രാമചന്ദ്രന്‍ പിടിയിലായത്. മര്‍ദനത്തില്‍ ഉദയകുമാറിന്‍റെ ഇരു കൈകള്‍ക്കും ഒന്നിലധികം ഒടിവുകളും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും ഏറ്റിറ്റിട്ടുണ്ട്. രാമചന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.