സൗജന്യ മെഡിക്കൽ ക്യാമ്പ്

അഞ്ചൽ: ഇടമുളയ്ക്കൽ മുസ്​ലിം ജമാഅത്ത് കമ്മിറ്റി, സാധുജന സംരക്ഷണ സമിതി, മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്നു. ഇടമുളയ്ക്കൽ ജമാഅത്ത് അങ്കണത്തിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ രവി ചികിത്സ സഹായ വിതരണവും പഞ്ചായത്തംഗം എം. ബുഹാരി പഠനോപകരണ വിതരണവും നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് എ. നിസാറുദീൻ, അൽ ജാമിഇ സെക്രട്ടറി എസ്. നിസാർ, ജമാഅത്ത് ഇമാം സ്വാലിഹ് ജൗഹരി, അനസ്, എസ്. ഹാരിസ്, എം. സലിം, മൻസൂർ ഹസനി, അസീസിയ മെഡിക്കൽ കോളജ് ചീഫ് കോഓഡിനേറ്റർ ദീപക് എന്നിവർ സംസാരിച്ചു. ചിത്രം: ഇടമുളയ്ക്കൽ മുസ്​ലിം ജമാഅത്ത് അങ്കണത്തിൽ നടന്ന പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.