കൊല്ലം: വൈദ്യുതി നിരക്ക് വർധനക്കെതിരെ കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്‍റ് ആർ. രമണന്‍റെ നേതൃത്വത്തിൽ നടന്ന പ്രകടനം എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്‌ഘാടനം ചെയ്തു. എ.കെ. ഹഫീസ്, സൂരജ് രവി, എസ്. നാസറുദീൻ, കോതേത്ത് ഭാസുരൻ, ഡി. ഗീതാകൃഷ്ണൻ, അഡ്വ. എസ്.എം. ഷെറീഫ്, കുരീപ്പുഴ യഹിയ, എ.എസ്. ഷാജഹാൻ, ബേബിച്ചൻ, ഹബീബ് സേട്ട്, അശോകൻ, ഓലയിൽ ചന്ദ്രൻ, ജെ. ശിവപ്രസാദ്, കെ.എം. റഷീദ്, മോഹൻ ബോസ്, മുണ്ടക്കൽ സന്തോഷ്, രഞ്ജിത് കലങ്ങുംമുഖം, ആണ്ടാമുക്കം റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. ......kc+kw.... പ്രതിഷേധം സംഘടിപ്പിച്ചു (ചിത്രം) കൊല്ലം: മത്സ്യഫെഡിനെതിരായുള്ള യു.ഡി.എഫ് കുപ്രചാരണങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ശക്തികുളങ്ങരയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡന്‍റ് എച്ച്. ബെയ്‌സില്‍ലാല്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറി എ. അനിരുദ്ധന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, മത്സ്യഫെഡ് ഡയറക്ടര്‍മാരായ ജി. രാജദാസ്, സബീന സ്റ്റാന്‍ലി, കെ.ജി. ബിജു, ആര്‍. രവീന്ദ്രന്‍, മത്യാസ് അഗസ്റ്റിന്‍, ടോംസൻ ഗിൽബര്‍ട്ട്, ബിജു സെബാസ്റ്റ്യന്‍, പി.ആര്‍. രജിത്ത്, ജാക്‌സൺ വിന്‍സെന്‍റ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.