കൊല്ലം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്ത എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ പ്രകടനം എ.ഐ.സി.സി. അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഗീത ശിവൻ അധ്യക്ഷതവഹിച്ചു. മഹിള കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി യു. വഹീദ, സംസ്ഥാന ഭാരവാഹികളായ ലൈലകുമാരി, ലത സി. നായർ, പ്രഭ അനിൽ, പൊന്നമ്മ മഹേശൻ എന്നിവർ സംസാരിച്ചു. കുരുമുളക് തൈ വിതരണം (ചിത്രം) കിളികൊല്ലൂർ: കുറ്റിക്കുരുമുളക് കൃഷിവികസനം ലക്ഷ്യമാക്കി കൊല്ലം കോര്‍പറേഷന്‍റെയും കിളികൊല്ലൂര്‍ കൃഷിഭവന്‍റെയും ആഭിമുഖ്യത്തില്‍ കുറ്റിക്കുരുമുളക് തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കിളികൊല്ലൂരിലെ 600 കുടുംബങ്ങള്‍ക്കാണ് കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഗീതാകുമാരി അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസര്‍ റിയാസ്, അസിസ്റ്റന്‍റുമാരായ സുനില്‍രാജ്, രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.