തേവലക്കര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തേവലക്കര യൂനിറ്റിന്‍റെ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ് യു.എ. ബഷീർ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വാർഡ് മെംബർ പ്രദീപ്കുമാർ, കെ.ജെ. മേനോൻ, പുളിമൂട്ടിൽ ബാബു, പി.കെ. തോമസ് വൈദ്യൻ, അബ്ദുൽ ബഷീർ, എം. ബദറുദീൻ, എ. അൻവർഷ, കെ. സോമൻപിള്ള എന്നിവർ സംസാരിച്ചു. വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മുതിർന്ന വ്യാപാരികളെ ആദരിച്ചു. തെക്കുംഭാഗം -തിരുവനന്തപുരം മെഡി. കോളജ് ബസ് തിങ്കളാഴ്ച മുതൽ ചവറസൗത്ത്: കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന തെക്കുംഭാഗം -തിരുവനന്തപുരം മെഡിക്കൽ കോളജ് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ അറിയിച്ചു. മുമ്പ് സ്റ്റേ സർവിസായി ഓടിയിരുന്നതാണ് ഈ സർവിസ്. പുലർച്ച 4.30ന് കരുനാഗപ്പള്ളിയിൽനിന്ന് കുറ്റിവട്ടം ചേന്നങ്കരമുക്ക് വഴി തെക്കുംഭാഗത്തെത്തിയശേഷം 5.15ന് സരിതമുക്ക്, കൊട്ടുകാട്, കൊറ്റംകുളങ്ങര വഴി തിരുവനന്തപുരത്തിന് പുറപ്പെടും. ഇ.എം.എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി, കേളി കൃഷ്ണൻകുട്ടിപ്പിള്ള ഗ്രന്ഥശാല, ചവറ വികാസ് തുടങ്ങിയ സംഘടനകൾ സർവിസ് പുനരാരംഭിക്കാനായി സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.