കൊട്ടിയം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സി. പ്രദീപ് ആവശ്യപ്പെട്ടു. ജില്ല ക്യാമ്പ് കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് വി.എൻ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ആർ. രാജ്മോഹൻ, ജില്ല സെക്രട്ടറി വൈ. നാസറുദ്ദീൻ, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ പരവൂർ സജീബ്, എസ്. ശ്രീഹരി, എ. ഹാരിസ്, ടി.എ. സുരേഷ്കുമാർ, കമ്മിറ്റി അംഗങ്ങളായ പി.എസ്. മനോജ്, സി. സാജൻ, വിനോദ് പിച്ചിനാട്, ജില്ല ട്രഷറർ ബിനോയ് ആർ. കല്പകം തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. സമാപനസമ്മേളനവും ജില്ലതല യാത്രയയപ്പ് സമ്മേളനവും എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് സത്യഗ്രഹം കൊല്ലം: അഗ്നിപഥ് പദ്ധതിക്കും രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകർത്തതിനുമെതിരെ കോൺഗ്രസ് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ 27ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എം.പി, കരുനാഗപ്പള്ളി: എൻ. അഴകേശൻ, കുന്നത്തൂർ: പി. രാജേന്ദ്രപ്രസാദ്, ഇരവിപുരം: ബിന്ദുകൃഷ്ണ, ചവറ: കെ. സുരേഷ്ബാബു, ചാത്തന്നൂർ: ജ്യോതികുമാർ ചാമക്കാല, കുണ്ടറ: എ. ഷാനവാസ്ഖാൻ, കൊട്ടാരക്കര: കെ.സി. രാജൻ, പുനലൂർ: ഡോ. ജി. പ്രതാപവർമതമ്പാൻ, ചടയമംഗലം: എം.എം. നസീർ, പത്തനാപുരം: ഡോ. ശൂരനാട് രാജശേഖരൻ എന്നിവർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.