കൊല്ലം: 'ട്രാക്ക്' (ട്രോമ കെയർ ആൻഡ് റോഡ് ആക്സിഡന്‍റ് എയിഡ് സെന്‍റർ ഇൻ കൊല്ലം) വാർഷികവും ട്രാക്ക് ഡേയും ഞായറാഴ്ച നടക്കും. രാവിലെ 10.30ന് ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വാഹനാപകടത്തിൽപെട്ട് കിടപ്പിലായ നിർധനർക്കുവേണ്ടി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. എം. നാഷാദ് എം.എൽ.എ അധ്യക്ഷതവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് വളന്റിയർമാർക്ക് പ്രശസ്തിപതം നൽകും. ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും റോഡപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണം നൽകുക, അപകടത്തിൽപെട്ടവർക്ക് പ്രഥമശുശ്രൂഷ നൽകി എത്രയും പെട്ടെന്ന് സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി പരിശീലനം നൽകി അവരെ വളന്റിയർമാരാക്കുക എന്നതാണ് സൊസൈറ്റിയുടെ ഉദ്ദേശ്യം. നിർധനരായവർക്ക് ആശുപത്രി സേവനങ്ങൾ സൗജന്യമായി നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. ട്രാക്കിന്‍റെ രണ്ട് ആംബുലൻസുകൾ പൊതുജനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ തയാറാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഒന്ന് ഐ.സി.യു സൗകര്യമുള്ളതാണ്. 9847104104 എന്ന നമ്പറിൽ വിളിച്ചാൽ ഇതിന്‍റെ സേവനം ലഭ്യമാകും. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് ഇളവുമുണ്ട്. പ്രസിഡന്‍റ് ആർ. ശരത്ചന്ദ്രൻ, സെക്രട്ടറി ഡോ. ആതുരദാസ്, വൈസ് പ്രസിഡന്‍റ് രഘുനാഥൻ നായർ, ട്രഷറർ ഗോപകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.