പുനലൂർ: അച്ചൻകോവിൽ മുതലത്തോട് നിവാസികളായ പട്ടികവർഗ വിഭാഗക്കാർക്ക് വിവിധ രേഖകൾ വിതരണംചെയ്തു. റേഷൻ കാർഡ്, ആധാർ തുടങ്ങിയവയാണ് പി.എസ്. സുപാൽ എം.എൽ.എ വിതരണം ചെയ്തത്. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് അധ്യക്ഷത വഹിച്ചു. ട്രൈബൽ ഓഫിസർ എസ്. സജു, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസിൽദാർ കെ.എസ്. നസിയ, താലൂക്ക് സപ്ലെ ഓഫിസർ ഫൈസൽ, ബ്ലോക്ക് പഞ്ചായത്തംഗം ലേഖ ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സാനു ധർമരാജ്, സീന സന്തോഷ്, അച്ചൻകോവിൽ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. 42 പേർക്ക് ബർത്ത് സർട്ടിഫിക്കറ്റ്, 33 പേർക്ക് സ്മാർട്ട് റേഷൻ കാർഡ്, 62 പേർക്ക് ആധാർ എന്നീ ക്രമത്തിലാണ് രേഖകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.