ശാസ്താംകോട്ട: സമഗ്ര ശിക്ഷ കേരളത്തിന്‍റെയും ശാസ്താംകോട്ട ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സംഗമം 'ഓലപ്പീലി' എന്ന പേരിൽ ശനിയാഴ്ച രാവിലെ 10ന് മുതുപിലാക്കാട് ഗവ.എൽ.പി സ്കൂളിൽ നടക്കും. പി.എസ്.സി അംഗം എസ്.എ. സെയ്ഫ് ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സജിത അധ്യക്ഷത വഹിക്കും. അധ്യാപക ഒഴിവ് ഓച്ചിറ: വവ്വാക്കാവ് ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടിയുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 28ന് ഉച്ചക്ക് 12ന്. വികസന സെമിനാർ ശാസ്താംകോട്ട: ശൂരനാട് വികസന സെമിനാർ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ. വിജയലക്ഷ്മി, സുനിത ലത്തീഫ്, ഗംഗാദേവി, ശാന്തകുമാരി, അഞ്ജലിനാഥ്, ദിലീപ്, ശ്രീലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി സി.ആർ. സംഗീത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.