വികസന സെമിനാർ

കുണ്ടറ: കൊറ്റങ്കര പഞ്ചായത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ എച്ച്. ഹുസൈൻ ഉദ്​ഘാടനം ചെയ്തു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. ദേവദാസ്​ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി. സുരേഷ്​കുമാർ നന്ദി പറഞ്ഞു. കെ.ജി. ശങ്കരപ്പിള്ള അനുസ്​മരണം പെരുമ്പുഴ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ്​ വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രഫ. കെ.ജി. ശങ്കരപ്പിള്ള അനുസ്​മരണം നടത്തി. ആർ. അഭിജിത്ത് അനുസ്​മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്‍റ്​ തുളസീദാസൻപിള്ള അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൽ. പത്മകുമാർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണം നടത്തി പെരിനാട്: ഗവ.ഹയർ സെക്കൻഡറി സ്​കൂളിൽ കൊല്ലം ചൈൽഡ് ലൈനിന്‍റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. ഹെഡ്​മിസ്​ട്രസ്​ വി.ജി. ശ്രീലത അധ്യക്ഷതവഹിച്ചു. ഡ്രീംസ്​ പ്രോഗ്രാം കോഓഡിനേറ്റർ ആതിര നെൽസൺ, സോഷ്യൽ വർക്കർ ജെയിൻ സിങ്ങ്​ എന്നിവർ ക്ലാസുകൾ നയിച്ചു. സ്​കൂൾ കൗൺസിലർ കല സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.