അവകാശ സംരക്ഷണ സമരം

കുണ്ടറ: താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി ജീവനക്കാർ ശമ്പള വർധന നടപ്പാക്കുക, ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, ഇ.എസ്​.ഐയും പി.എഫും നടപ്പാക്കുക, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശ സംരക്ഷണസമരം നടത്തി. സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ്​ പ്രസിഡന്‍റ്​ ജയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാജേഷ്, ബി. ബിനു എന്നിവർ സംസാരിച്ചു. പുസ്തക പരിചയം കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയിൽ അനുസ്​ സൗഹൃദവേദിയുടെ 'തീവണ്ടികളുടെ വീട്' എന്ന കവിതാ പുസ്​തകത്തിന്‍റെ പരിചയപ്പെടുത്തൽ നടത്തും. ഞായറാഴ്ച വൈകീട്ട്​ നാലിന് ലൈബ്രറി ഹാളിൽ അധ്യാപികയും കവയിത്രിയുമായ ഫില്ലീസ്​ അഡ്വേർഡ് പുസ്​തകം പരിചയപ്പെടുത്തും. വായന പക്ഷാചരണം വെള്ളിമൺ: മഹാത്മജി വിലാസം ലൈബ്രറിയിൽ വായനപക്ഷാചരണത്തിന്‍റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്​മരണം നടത്തുന്നു. ശനിയാഴ്ച വൈകീട്ട് 4.30ന് കവി ശശിധരൻ കുണ്ടറ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.