മാങ്ക്രിയെ തേടി മകനെത്തി

മയ്യനാട്: എസ്​.എസ്​ സമിതിയിൽ അന്തേവാസിയായിരുന്ന മാങ്ക്രിയെ (43) കൂട്ടിക്കൊണ്ടുപോകാനായി ഒടുവിൽ മകനെത്തി. മകൻ സതീഷ്​കുമാർ സഹോദരീ ഭർത്താവായ നരേഷ്ഗഞ്ചൂറിനൊപ്പമാണ്​ മയ്യനാട് എസ്​.എസ് സമിതിയിലെത്തിയത്​. മാനസിക ആരോഗ്യക്കുറവുണ്ടായിരുന്ന മാങ്ക്രിയെ ഇരവിപുരം പൊലീസ്​ 2018ലാണ്​ എസ്​.എസ്​ സമിതിയിലെത്തിച്ചത്. ജില്ല ആശുപത്രിയിൽ നൽകിയ വിദഗ്ധ ചികിത്സയെത്തുടർന്ന് രോഗാവസ്ഥയിൽ കുറവു വരികയും സ്വന്തം നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തതിനെ തുടർന്നാണ്​ ബന്ധുക്കളെത്തിയത്​. എസ്​.എസ് സമിതി മാനേജിങ്​ ട്രസ്​റ്റി ഫ്രാൻസിസ്​ സേവ്യർ മാങ്ക്രിയെ മകൻ സതീഷ്​കുമാറിന് കൈമാറി.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.