പുനലൂർ താലൂക്കാശുപത്രിയിൽ കൂടുതൽ തസ്തികകൾ ഉടൻ അനുവദിക്കും -മന്ത്രി വീണാ ജോർജ്

പുനലൂർ: രാജ്യത്ത് മാതൃകയായ പുനലൂർ താലൂക്കാശുപത്രിയിൽ ആവശ്യമായ തസ്തികകൾ ഉടൻ അനുവദിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കലയനാട് അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അതിർത്തി പ്രദേശമെന്ന നിലയിലും ആദിവാസികൾക്ക് മുൻതൂക്കം ഉള്ളതിനാലും താലൂക്കാശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ കൂടുതൽ സ്പെഷാലിറ്റി വിഭാഗം അനുവദിക്കുന്നത് പരിഗണനയിലാണ്. എല്ലാവർക്കും ആരോഗ്യം, വിഷരഹിത ഭക്ഷണം ഉറപ്പാക്കും. വിഷരഹിത ഭക്ഷണം ലഭ്യമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമായി തുടരും. ഭക്ഷ്യ എണ്ണകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന തുടങ്ങിയതായും അവർ പറഞ്ഞു. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൻ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, ഡി.എം.ഒ ബിന്ദു മോഹൻ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷാ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വസന്ത രഞ്ജൻ, ഡി. ദിനേശൻ, കെ. പുഷ്പലത, പി.എസ്. അനസ്, കൗൺസിലർമാരായ ഷാജിദ സുധീർ, സജേഷ് എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രിയും മന്ത്രി സന്ദർശിച്ചു. (ചിത്രം ഈമെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.