സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അമിതജോലിയെന്ന്​

കൊല്ലം: പൊതുവിദ്യാലയങ്ങളില്‍ ഒരു തൊഴിലാളിയെക്കൊണ്ട് 500 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയാറാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക്​ വിരുദ്ധവും അടിമപ്പണിക്ക്​ തുല്യമാണെന്നും സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്സേട്ട്. തൊഴിലാളികള്‍ക്ക് പ്രതിമാസ വേതനം നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവകാശ സംരക്ഷണ സമരം കുണ്ടറ: താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി ജീവനക്കാർ നടത്തിയ അവകാശ സംരക്ഷണ സമരം സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ്​ പ്രസിഡന്‍റ് ജയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാജേഷ്, ബി. ബിനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.