ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

കൊല്ലം: ഡോ. ബി.ജെ.പി ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ്​ പ്രസിഡന്‍റ് ബി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെകട്ടറി രാജി പ്രസാദ്, മുൻ ജില്ല അധ്യക്ഷൻ ജി. ഗോപിനാഥ്, സംസ്ഥാനസമിതി അംഗം ബി. രാധാമണി, പ്രകാശ് പാപ്പാടി, മോൻസി ദാസ് എന്നിവർ സംസാരിച്ചു. പോർട്ട്‌ കൊല്ലം ശുദ്ധീകരണ മാതാ ദേവാലയ തീർഥാടന തിരുനാൾ ഇന്നു തുടങ്ങും കൊല്ലം: പോർട്ട്‌ കൊല്ലം പരിശുദ്ധ ശുദ്ധീകരണ മാതാ ദേവാലയത്തിൽ വി. തോമാശ്ലീഹായുടെ തീർഥാടന തിരുനാൾ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് തിരുനാൾ കൊടിയേറി ജൂലൈ മൂന്നിന് സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജാക്സൺ ജയിംസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം രൂപത വികാരി ജനറൽ മോൺ. വിൻസന്‍റ് തിരുനാൾ ആരംഭ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും. ഒരുവർഷം നീളുന്ന തീർഥാടനത്തിന് കൊല്ലം രൂപതാ മെത്രാൻ ബിഷപ് പോൾ ആന്‍റണി മുല്ലശ്ശേരി ജൂലൈ രണ്ടിന് ആരംഭം കുറിക്കും. 25 മുതൽ ജൂലൈ ഒന്നു വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30ന് ദിവ്യബലി, വൈകീട്ട്​ അഞ്ചിന് ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആശീർവാദം എന്നിവ നടക്കും. ജൂലൈ രണ്ടിന് വൈകീട്ട്​ നാലിന് തീർഥാടന വിളംബരവും തിരുനാൾ പ്രദക്ഷിണവും നടക്കും. തിരുനാൾ ദിനമായ ജൂലൈ മൂന്നിന് രാവിലെ 8.30ന് തിരുനാൾ പൊന്തിഫിക്കൽ സമൂഹബലിക്ക്‌ കൊല്ലം രൂപതാധ്യക്ഷൻ മുഖ്യകാർമികത്വംവഹിക്കും. പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സാജൻ ജോൺ, എസ്​. തോമസ്, ഫ്രാൻസിസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.