"ഞങ്ങളും കൃഷിയിലേക്ക്‌"

(ചിത്രം) അഞ്ചൽ: ആയൂർ ഗവ. ജവഹർ യു.പി സ്കൂളിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയർമാൻ ജി.എസ്. അജയകുമാർ പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എ.എം. റാഫി അധ്യക്ഷതവഹിച്ചു. ഇടമുളയ്ക്കൽ കൃഷി അസിസ്റ്റന്‍റ്​ ഓഫിസർമാരായ എസ്. അജികുമാർ, എം. എബ്രഹാം, ജോസ് പി. വയക്കൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സുനി ബി. മനോജ് എന്നിവർ സംസാരിച്ചു. ഇടമുളയ്ക്കൽ കൃഷി ഭവ‍​ൻെറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാപ്​ഷൻ: ആയൂർ ഗവ. ജവഹർ യു.പി സ്കൂളിൽ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജി.എസ്. അജയകുമാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.