ഇടയത്തും വയക്കലും തക്കാളിപ്പനി പടരുന്നു, രക്ഷാകർത്താക്കൾക്ക് ആശങ്ക

അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം, വയക്കൽ പ്രദേശത്ത് തക്കാളിപ്പനി പടരുന്നു. 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇതു​ കണ്ടു വരുന്നത്. കുട്ടികളുടെ ശരീരഭാഗങ്ങളിൽ ചൊറിഞ്ഞുപൊട്ടി നീരുവരുകയും തീപ്പൊള്ളലേറ്റതു പോലെ കുമിളകൾ വന്ന് പൊട്ടിയൊലിക്കുന്നതുമാണ് പ്രാഥമിക ലക്ഷണം. രോഗവുമായി ആശുപത്രികളിൽ നിരവധി കുട്ടികളാണെത്തുന്നത്. ആവശ്യമായ ചികിത്സയോ മരുന്നോ ലഭ്യമാകാത്തത് രക്ഷാകർത്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.