കൊല്ലം: ജില്ലയിൽ നബാർഡ് സഹായത്തോടെ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി സുരക്ഷിത പച്ചക്കറി കൃഷി ആരംഭിക്കുന്നു. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30ന് എഴുകോൺ പുളിയറയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ഓണക്കാലത്ത് വിപണനം ചെയ്യാനുള്ള പച്ചക്കറിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള ഇൻഡ് ഗ്യാപ്പ് സ്റ്റാൻഡേർഡിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു കൃഷി ആരംഭിക്കുന്നത്. എഴുകോൺ പുളിയറയിലെ പ്രദർശനതോട്ടത്തിന് പുറമേ കമ്പനി അംഗങ്ങളായ ആയിരം കർഷകർ ഇത്തരത്തിലുള്ള കൃഷിയിലേക്ക് രംഗത്തുവരുമെന്ന് കമ്പനി ചെയർമാൻ അഡ്വ. ബിജു കെ മാത്യു അറിയിച്ചു. പുളിയറ വാർഡ് കുടുംബശ്രീ എ.ഡി.എസ് നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ടിവിറ്റി ഗ്രൂപ് ആണ് കൃഷി പരിപാലനം നിർവഹിക്കുന്നത്. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ കണ്ടെയ്നർ മോഡ് സെയിൽസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിന് കമ്പനി തീരുമാനിച്ചിട്ടുണ്ട്. എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് മുൻ എം.പി പി. രാജേന്ദ്രൻ, കമ്പനി ചെയർമാൻ ബിജു കെ. മാത്യു, സി.ഇ.ഒ അഖിൽ ജി.ആർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.