അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യം ക്വട്ടേഷൻ ക്ഷണിക്കാതെ യഥേഷ്ടം പഞ്ചായത്ത് വിറ്റഴിച്ചതായി ആരോപിച്ച് തൃക്കരുവ പഞ്ചായത്ത് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല കമ്മിറ്റി പിക്കറ്റിങ് നടത്തി. പ്രതിഷേധ യോഗം സി.പി.എം ലോക്കൽ സെക്രട്ടറി ബൈജു ജോസഫ് ഉദ്ഘാടനം ചെയ്തു. തൃക്കരുവ കുടുംബാരോഗ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പാഴ്വസ്തുക്കൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ നടപടി ക്രമങ്ങൾ ഒഴിവാക്കി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹരിത കർമസേനയിലെ അംഗങ്ങൾ വിറ്റഴിച്ചെന്നാണ് ആരോപണം. ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല പ്രസിഡന്‍റ് അഖിൽദേവിന്‍റെ നേതൃത്വത്തിൽ ഇതിലെ അഴിമതി ചൂണ്ടിക്കാട്ടി വി.ഇ.ഒക്ക് പരാതി സമർപ്പിച്ചിരുന്നു. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. നേതാക്കളായ ശരത് ബി. ചന്ദ്രൻ, ലാൽകുമാർ, അഖിൽദേവ്, സി.പി.എം നേതാക്കളായ ചന്ദ്രശേഖരപിള്ള, ഗിരി, സി. ബാബു എന്നിവർ നേതൃത്വം നൽകി. സ്ഥാപക ദിനാചരണം കൊല്ലം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 83ാമത് സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. സെക്രട്ടറി എസ്.എസ്. നൗഫൽ, അജിത് കുരീപ്പുഴ, ആറ്റൂർ ഷാജി, കുറ്റിയിൽ ഷംസ്, ജി. ശെൽവരാജ്, ആനേഴത്ത് സെൽവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.