നെടുമ്പനയിലെ മരംമുറി: പഞ്ചായത്തിനുമുന്നിൽ വാഴ നട്ട് പ്രതിഷേധം

കൊട്ടിയം: നെടുമ്പന ഗവ. ആയുർവേദ ആശുപത്രിയിലെ മരംമുറി സംഭവത്തിൽ ഉത്തരവാദികളായ പഞ്ചായത്ത് അധികൃതർ നാടിന്​ അപമാനം എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നെടുമ്പന മണ്ഡലം പ്രസിഡന്‍റ് റാഷിദ് മുട്ടക്കാവ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ സജാദ് മലേവയൽ, സനൽ പുതുച്ചിറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കണ്ണനല്ലൂർ സമദ്, ജേക്കബ് നല്ലില, നിസാം പുന്നൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.