കരുനാഗപ്പള്ളി: പുതിയകാവിൽ 24 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ കലവറ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ തകർത്തതായി പരാതി. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതിനെ മറികടന്നാണ് പൊളിച്ചത്. വിഷയത്തിൽ ഹോട്ടൽ നടത്തിപ്പുകാരൻ നിസാറുദ്ദീൻ പൊലീസിലും ഉന്നത അധികാരികൾക്കും പരാതി നൽകി. ദേശീയപാത വികസനത്തിനുവേണ്ടി മാർക്ക് ചെയ്തത് മുൻവശത്തെ കുറച്ച് ഭാഗം മാത്രമാണ്. ബാക്കി ഭാഗം പൊളിക്കരുതെന്നും ഹോട്ടൽ പ്രവർത്തിക്കാനുമുള്ള ഉത്തരവ് ഹൈകോടതിയും മുനിസിഫ് കോടതിയും നൽകിയിരുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട ഭാഗം പൊളിച്ച് മാറ്റിയശേഷം ബാക്കി ഭാഗത്ത് ഞായറാഴ്ച മുതൽ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനുശേഷമാണ് ഹോട്ടൽ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.