പോസ്​റ്റോഫിസ്​ മാർച്ച്

ഓച്ചിറ: കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തി നെഹ്റു കുടുംബത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സി.ആർ. മഹേഷ് എം.എൽ.എ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓച്ചിറ പോസ്റ്റ് ഓഫിസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ നീലികുളം സദാനന്ദൻ അധ്യക്ഷതവഹിച്ചു. കെ. രാജശേഖരൻ, ലീലാകൃഷ്ണൻ, കെ.കെ. സുനിൽകുമാർ, അഡ്വ. എം. ഇബ്രാഹിംകുട്ടി, കെ.എസ്. പുരം സുധീർ, അയ്യാണിക്കൽ മജീദ്, കെ.എൻ. പത്മനാഭപിള്ള, അഡ്വ. സജിൻ, എൻ. കൃഷ്ണകുമാർ, ഷീബ ബാബു എന്നിവർ സംസാരിച്ചു. വികസന സെമിനാർ (ചിത്രം) ചവറ: പഞ്ചായത്തിലെ വാർഷിക പദ്ധതി രൂപവത്​കരണത്തിന്‍റെ ഭാഗമായി നടന്ന വികസന സെമിനാർ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ചവറ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ബാബു അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് തുപ്പാശ്ശേരി, ജില്ല പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സോഫിയ സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.​ ഉഷാകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ. റഷീദ്, ലതിക രാജൻ, ആർ. ആൻസി, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഡി. സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ശിവകുമാർ, ചവറ ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.