കൊല്ലം: 'അഗ്നിപഥ്' പദ്ധതിക്കെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചു. കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് എ. വിഷ്ണു ഉദ്ഘാടനം ചെയ്തു. കുണ്ടറ പോസ്റ്റ് ഓഫിസിലേക്ക് നടന്ന മാർച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. മുഹമ്മദ് ഷാഹിനും കൊട്ടിയം ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് സെക്രട്ടേറിയറ്റംഗം അൻവറും അഞ്ചാലുംമൂട് പോസ്റ്റ് ഓഫിസ് മാർച്ച് സെക്രേട്ടറിയറ്റംഗം എസ്. സുമിയും, പുനലൂർ ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. ശ്യാമും ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് എസ്.എഫ്.ഐ കൊല്ലം ജില്ല ജോയന്‍റ് സെക്രട്ടറി അലീന അമലും എഴുകോൺ റെയിൽവേ സ്റ്റേഷൻ മാർച്ച് ജില്ല വൈസ് പ്രസിഡന്‍റ് മിഥുൻ സഹദും ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റംഗം അശ്വിൻ ദേവും അഞ്ചൽ പോസ്റ്റ് ഓഫിസ് മാർച്ച് നൃപയും ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പോസ്റ്റ് ഓഫിസ് മാർച്ച് ജില്ല വൈസ് പ്രസിഡന്റ് സഹലും കൊട്ടാരക്കര പോസ്റ്റ് ഓഫിസ് മാർച്ച് ജില്ല സെക്രേട്ടറിയറ്റംഗം വിഷ്ണുവും പട്ടാഴി പോസ്റ്റ് ഓഫിസ് മാർച്ച് പത്തനാപുരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണുവും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.