കൊട്ടാരക്കര: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്ക്. തേവന്നൂര്‍ അനുഭവനില്‍ ബാലചന്ദ്രന്‍പിള്ള(52)യെയാണ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് നടന്ന് പോകവെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. വൈകീട്ട് 4.20നാണ് ബാലചന്ദ്രന്‍പിള്ളയെ തേവന്നൂര്‍ ചെന്നറക്കൊല്ല ഏലാക്ക് സമീപം തെങ്ങിന്‍ചുവട്ടില്‍ നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് വാര്‍ഡ് മെംബര്‍ ഹരി തേവന്നൂരിൻെറ നേതൃത്വത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്കും മുഖത്തുമാണ് നായ്ക്കളുടെ കടിയേറ്റത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ബാലചന്ദ്രന്‍പിള്ള. എട്ട് തെരുവുനായ്ക്കള്‍ ഒന്നിച്ചാക്രമിക്കുകയായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.