പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പരവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ യുവാവിനെ പോക്സോ പ്രകാരം പൊലീസ്​ അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം ദീപസദനം വീട്ടിൽ വാടകക്ക്​ താമസിക്കുന്ന പരവൂർ തെക്കുംഭാഗം തങ്ങൾവടക്കതിൽവീട്ടിൽ ആർ. റഫീക്ക് (24) ആണ് പരവൂർ പൊലീസിന്‍റെ പിടിയിലായത്. പെൺകുട്ടിയോട് പ്രണയം നടിച്ച് ഇയാൾ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. തുടർന്ന് വ്യാജ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു. പരവൂർ ഇൻസ്​പെകടർ എ. നിസാർ, എസ്.ഐമാരായ നിതിൻ നളൻ, വിജയകുമാർ, വിനയൻ, എ.എസ്​.ഐമാരായ സജു, പ്രദീപ്, സി.പി.ഒമാരായ പ്രേംലാൽ, ഗീത, സിന്ധു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണവും പിടിച്ചുപറിയും; യുവാവ് പിടിയിൽ കൊല്ലം: മോഷണവും പിടിച്ചുപറിയും നടത്തിവന്നയാളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. ഇരവിപുരം പനമൂട് വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചട്ടി അപ്പു എന്ന പ്രിൻസ്​ ജോസഫ് (23) ആണ് പിടിയിലായത്. 2021 ൽ മുണ്ടക്കൽ എച്ച്.സി ​േകാമ്പൗണ്ടിൽ അതിക്രമിച്ച് കയറി അന്തർസംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും അപഹരിച്ച കുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്​. മോഷണസംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ നേര​േത്ത തന്നെ പൊലീസ്​ പിടികൂടിയിരുന്നു. പ്രിൻസ്​ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിച്ചതിനെതുടർന്ന് ജില്ല പൊലീസ്​ മേധാവി ടി. നാരായണന്‍റെ നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പൊലീസ്​ ജില്ലയിലെ വിവിധ ​ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ്​. കൺട്രോൾ റൂം ഇൻസ്​പെക്ടർ എസ്.ടി. ബിജു, എസ്.ഐ ജയശങ്കർ, ജി.എസ്​.ഐമാരായ പ്രമോദ്, അൻസർഖാൻ, എസ്​.സി.പി.ഒ സജീവ്, സി.പി.ഒമാരായ സുനിൽ, അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.