പ്രതിഷേധ മാർച്ച്

ചാത്തന്നൂർ: പ്രവാചകനിന്ദക്കെതിരെ ചാത്തന്നൂർ മേഖല ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി നടത്തി. ചാത്തന്നൂർ, ഇത്തിക്കര, മീനാട്, വരിഞ്ഞം, നടയ്ക്കൽ, മൈലക്കാട് തെക്കേ ഭാഗം, മൈലക്കാട് വടക്കേഭാഗം, കൊട്ടിയം കൊട്ടുമ്പുറം ജമാഅത്തുകളിൽ നിന്നുള്ളവരും ഭാരവാഹികളും പങ്കെടുത്തു. ചെയർമാൻ കെ.എ. ഇർഷാദുൽ ഖാദിരി പ്രമേയം അവതരിപ്പിച്ചു. മൈലക്കാട് ഷാ, ഹുസൈൻ, അബ്ദുൽ റഹിം, നസീർ, ഷഫീഖ് അസ്ഹരി, അൻസാർ, അബ്ദുൽ ജവാദ് ബാഖവി, സെയ്ഫുദീൻ മഹ്ളരി, വൈ. റഹിം, നസീർ ബാഖവി, ജാഫർ, അൻവർ, ഫസൽ, സബീർ, അബ്ദുൽ സലാം, ഷാഹുദീൻ, ഷെഹീർ സഖാഫി, ഷാനവാസ് മന്നാനി, ഷാജഹാൻ, അൻസർ ബാഖവി, സിദ്ദീഖ് മുസ്​ലിയാർ, സദീഖ്, മുജീബ്, ഇത്തിക്കര അനസ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനം (ചിത്രം) കൊട്ടിയം: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് ഡി.കെ.എൽ.എം കണ്ണനല്ലൂർ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം എ.കെ. ഉമർ മൗലവി ഉദ്ഘാടനം ചെയ്തു. എ. ഷാജഹാൻ മന്നാനി അമ്പലംകുന്ന് അധ്യക്ഷത വഹിച്ചു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി, പാങ്ങോട് ഖമറുദീൻ ബാഖവി, വൈ.എം. ഹനീഫാ മൗലവി, എ.ജെ. സാദിഖ് മൗലവി, ഷാക്കിർ ഹുസൈൻ ദാരിമി, നിഹാസ് മന്നാനി, കെ.ആർ. ഷാഹുൽ ഹമീദ് മുസലിയാർ, കണ്ണനല്ലൂർ എ.എൽ നിസാമുദ്ദീൻ, നാസർ കുഴിവേലിൽ, മുസ്തഫാ തങ്ങൾ, അബ്ദുൽ റഹിം കാശിഫി, അനസ് മന്നാനി, സിറാജുദ്ദീൻ മൗലവി, നാശിദ് ബാഖവി, ഹുസൈൻ മന്നാനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.