പത്തനാപുരം: മുസ്ലിം ലീഗ് പത്തനാപുരം നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. ജില്ല പ്രസിഡന്റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്‍റെ സ്വർണ കള്ളക്കടത്ത്-മാഫിയ ബന്ധങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തൽസ്ഥാനത്തുനിന്ന് മാറി നിന്ന് നിഷ്പക്ഷ അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൻ.ആർ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി, എം.എം. ജലീൽ പുനലൂർ, അഡ്വ. കാര്യറ നസീർ, പുന്നല കബീർ, അനസ് പത്തനാപുരം, അഡ്വ. റംലത്ത്, റെഷീജാമ്മാൾ, ഡോ. ഇസ്മയിൽ കുഞ്ഞ്, ഷിബു താന്നിവിള, അബ്ബാസ് ഇടത്തറ, വഹാബ് ഇടത്തറ, കുന്നിക്കോട് അബ്ദുൽ ലത്തീഫ്, പുന്നല ശിഹാബ്, ഷാഹുൽഹമീദ് പുന്നല, ഷാജഹാൻ പുന്നല, അലി ഉമ്മർ തലച്ചിറ, ഷിഫിൻ തലച്ചിറ എന്നിവർ സംസാരിച്ചു. കാപ്ഷൻ: മുസ്ലിം ലീഗ് പത്തനാപുരം നിയോജക മണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡന്റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.