സ്റ്റേ ഉത്തരവ് നിലനിൽക്കെ, കോലിഞ്ചിമലയില്‍ പാറഖനനത്തിന്​ നീക്കം

*ഖനന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള ടെന്റുകളുടെ നിർമാണം പുരോഗമിക്കുന്നു കുന്നിക്കോട്: ഹൈകോടതി ഉത്തരവ് പാലിക്കാതെ കോലിഞ്ചിമലയിൽ പാറഖനനത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിലനില്‍ക്കെ, കഴിഞ്ഞ മേയ് 26ന്​ കോലിഞ്ചി മലയിലെ നിർമാണപ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ്​ മറികടന്ന് ഖനനത്തിനാവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള ടെന്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഫാമിനു വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പറയുന്നു. ഒരു മാസം മുമ്പ്​ ഖനനമേഖലയിലേക്കെത്തിച്ച നിര്‍മാ ണ സാമഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ക്വാറിയുടെ ലൈസന്‍സ് മേയ് അഞ്ചിന്​ വിളക്കുടി ഗ്രാമപഞ്ചായത്ത് റദ്ദാക്കുകയും ചെയ്തു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന വേയ് ബ്രിഡ്ജ് നീക്കംചെയ്യണമെന്നും മറ്റു നിര്‍മാണം പ്രവർത്തനങ്ങൾ പാടില്ലെന്നുമുള്ള പഞ്ചായത്ത് നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. നിരവധി പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന കോലിഞ്ചിമല പാറഖനനം അനുവദിക്കരുതെന്ന ആവശ്യം ശക്തമാണ്​. പടം.....ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെ, കോലിഞ്ചിമലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.