നവകേരള സദസ്സ്​ സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നവകേരളസദസ്സ്​ സംഘടിപ്പിച്ചു. കുലശേഖരപുരം നോർത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി വെസ്റ്റിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. വി. ദിവാകരൻ അധ്യക്ഷതവഹിച്ചു. കല്ലേലിഭാഗത്ത് ജില്ല കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ദേവദാസ് അധ്യക്ഷതവഹിച്ചു. കുലശേഖരപുരം സൗത്തിൽ ജില്ല കമ്മിറ്റി അംഗം എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബി.കെ. ഹാഷിം അധ്യക്ഷതവഹിച്ചു. ക്ലാപ്പന കിഴക്ക് ജില്ല കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന സുരേഷ് അധ്യക്ഷതവഹിച്ചു. ആലപ്പാട് സൗത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജി. രാജദാസ് അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.