കിഴക്കേ കല്ലട: സി.പി.എം കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റി നടത്തിയ വികസന സദസ്സ് ജില്ല കമ്മിറ്റി അംഗം പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജയദേവി മോഹനൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വേലായുധൻ സ്വാഗതവും എസ്. സജിലാൽ നന്ദിയും പറഞ്ഞു. കാഥികൻ കെടാമംഗലം സദാനന്ദൻ സ്മാരക കാഥികരത്നം പുരസസ്കാരം ലഭിച്ച കാഥികൻ കല്ലട വി.വി. ജോസ്, കേരള സർവകലാശാലയിൽനിന്ന് ടെക്നോളജി മാനേജ്മെന്‍റിൽ പിഎച്ച്.ഡി ലഭിച്ച എസ്. അജീഷ്, ബി.എ സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ രേഷ്മാ രാജേഷ് എന്നിവരെ ആദരിച്ചു. ദേശീയപാത വികസനം: വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചുതുടങ്ങി കുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാത വീതീകൂട്ടുന്നതിന്‍റെ ഭാഗമായി പാതയോട് ചേർന്ന് നിന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചുതുടങ്ങി. കുണ്ടറ, പെരുമ്പുഴ ഇലക്ട്രിക് സെക്ഷനുകളുടെ പരിധിയിലുള്ള പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പണിയാണ് തുടരുന്നത്. ഈ ആഴ്ചയിൽ തന്നെ ഇത് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.