മുളയറച്ചാൽ കോഴി മാലിന്യ പ്ലാന്‍റ്​ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം

ഓയൂർ: അനധികൃതമായി നിർമിച്ച മുളയറച്ചാൽ കോഴി മാലിന്യ പ്ലാന്‍റ്​ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്​ പ്ലാന്‍റിലേക്ക് മുളയറച്ചാൽ സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ രാജേന്ദ്രപ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ബ്ലോക്ക് പ്രസിഡന്‍റ്​ വി.ഒ. സാജൻ, കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ, മണ്ഡലം പ്രസിഡന്‍റുമാരായ ചെങ്കൂർ സുരേഷ്, പി.ആർ. സന്തോഷ്, മെംബർമാരായ വട്ടപ്പാറ നിസാർ, ജുബൈരിയ, ജോളി ജെയിംസ്​, ഷമീന, എസ്​.എസ്​. ശരത്, പ്രകാശ് വി. നായർ, കെ.ജി. വിശ്വനാഥൻ നായർ, ഓയൂർ നാദിർഷ, ദിലീപ് ജോർജ്, കോവൂർ നിസാർ, മുരളീധരൻ വട്ടപ്പാറ, സലീം, മോഹനൻ, റഹീം, ഡൊമിനിക് ടോംസ്, സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.