അഞ്ചാലുംമൂട്: സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സമ്മേളനത്തില്‍ സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സാമുദായിക സ്ഥാനാർഥിയെ കൊണ്ടുവന്ന് സാമുദായിക ധ്രുവീകരണം നടത്തി വിജയിക്കാമെന്നാണ് സി.പി.എം വിചാരിച്ചതെന്നും അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടായതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കെ-റെയില്‍ വിഷയത്തില്‍ അനാവശ്യ തിടുക്കം കാട്ടി. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കിയിട്ട് മാത്രമേ ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകാന്‍ പാടുള്ളുവെന്നും പനയത്തുനിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാര്‍, രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നാണ് പറയേണ്ടതെങ്കിലും സി.പി.എമ്മുകാര്‍ ഒന്നാം പിണറായി സര്‍ക്കാര്‍, രണ്ടാം പിണറായി സര്‍ക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് തീര്‍ത്തും വ്യക്തിപൂജയുടെ ഭാഗമാണെന്നും ഇത് ഇടതുപക്ഷത്തിന്‍റെ നയമല്ലെന്നും തൃക്കരുവയില്‍നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെടു. കെ-റെയില്‍ പോലുള്ള പദ്ധതി പരിസ്ഥിതിക്കും സമ്പദ്ഘടനക്കും ദോഷമായി ബാധിക്കുമെന്നും ഇത് ഉപേക്ഷിക്കപ്പെടേണ്ടതാണെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.