സ്വീകരണം നൽകി

കരുനാഗപ്പള്ളി: വേളാങ്കണ്ണി എക്സ്​പ്രസിന് കരുനാഗപ്പള്ളിയിൽ സ്റ്റോപ് അനുവദിക്കുന്നതിന് പരിശ്രമിച്ച എ.എം. ആരിഫ് എം.പിക്കും വേളാങ്കണ്ണി എക്സ്​പ്രസിനും . റെയിൽവേ ആക്​ഷൻ കൗൺസിലിന്‍റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് യത്. ശനിയാഴ്ച ഉച്ചക്ക്​ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് എ.എം. ആരിഫ് എം.പി നിർവഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ടി. രാജീവ്, റെയിൽവേ ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ എന്നിവർ എം.പിയെ ഹാരം അണിയിച്ച് സ്വീകരിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡൻറ്, സലീം മണ്ണേൽ, പി.ആർ. വസന്തൻ, കോടിയാട്ട് രാമചന്ദ്രൻപിള്ള, കെ.കെ. രവി, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, അനിൽ എസ്. കല്ലേലിഭാഗം, പുളിമൂട്ടിൽ ബാബു, നിജാം ബഷി, ശിഹാബ് എസ്. പൈനുംമൂട്, എസ്. സുനിൽകുമാർ, കായിക്കര ഹാഷിം, സുജാത, ബി. പത്മകുമാരി, എവർമാക്സ് ബഷീർ, റെജി ഫോട്ടോ പാർക്ക് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.