അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

കരുനാഗപ്പള്ളി: മൈനാഗപ്പള്ളി സി.എച്ച്.സിയുടെയും കരുനാഗപ്പള്ളി നഗരസഭയുടെയും ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന ക്യാമ്പിൽ മലമ്പനി, മന്ത്, ത്വഗ്​ രോഗങ്ങൾ എന്നിവക്കായി പ്രത്യേക പരിശോധനകൾ നടത്തി. നൂറോളം അതിഥി തൊഴിലാളികളെ ക്യാമ്പിൽ പരിശോധിച്ചു. ക്യാമ്പിന് ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ മോൾ, ബിജോയ്‌, ആമിന, ബിന്ദു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.