കിളികൊല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ പെരുംകുളം എൻ.എസ് മൻസിലിൽ അൻഷാദ് (31) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. 2021 ജൂൺ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ പ്രതി നിരവധിതവണ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് പരാതി. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും, പോക്സോ നിയമത്തിലെയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കൊല്ലം അസിസ്റ്റന്‍റ് കമീഷണർ ജി.ഡി. വിജയകുമാറിൻെറ നിർദേശാനു സരണം കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ലഗേഷ് കുമാർ, ശ്രീലാൽ, സ്വാതി, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.