'രാജ്യത്തെ വർഗീയമായി വിഭജിക്കാൻ അനുവദിക്കില്ല'

കൊല്ലം: രാജ്യത്തെ വർഗീയമായി വിഭജിക്കാൻ മോദി സർക്കാറിന്‍റെ ഒത്താശയോടെ സംഘ്​പരിവാർ സംഘടനകളുടെ നീക്കം മതേതര ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ജനതാദൾ മതേതര സംഗമം ആവശ്യപ്പെട്ടു. കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മുറിയരുത് ഇന്ത്യ, മുറിക്കരുത് എ‍ന്‍റെ ഇന്ത്യയെ' എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച മതേതര സംഗമ പരിപാടി കൊല്ലം ഹെഡ്പോസ്റ്റ്​ ഓഫിസ് പടിക്കൽ ജനതാദൾ (എസ്) സംസ്ഥാന എക്സിക്യുട്ടിവ് അംഗം പേരൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​​​ സുനിൽകുമാർ ഉളിയക്കോവിൽ അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​​​ എം.വി. സോമരാജൻ മങ്ങാട്, പാറക്കൽ നിസാം, എം.കെ. തമീം, സൂര്യ എൻ. പിള്ള, ലതിക കുമാരി, മംഗലത്ത് നൗഷാദ്, കടവന്തല ബാലകൃഷ്ണൻ, രംഗൻ, ജ്യോതിസേവ്യർ എന്നിവർ സംസാരിച്ചു. അനുശോചിച്ചു ​(ചിത്രം) കൊല്ലം: മുൻ സംസ്ഥാന അറബിക് സ്പെഷൽ ഓഫിസർ എം. ഇമാമുദ്ദീന്‍റെ വിയോഗത്തിൽ കേരള പ്രൈവറ്റ് അറബിക് കോളജ് അസോസിയേഷൻ (കെ.പി.എ.സി.എ) അനുശോചിച്ചു. എം.എ. സമദ് ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി.എ സെക്രട്ടറി ഹംസ കുഴുവേലി, ഡോ. അബ്ദുൽ വാഹിദ്, നാസർ തട്ടാമല, അബ്ദുറഹ്മാൻ കരിക്കോട് അക്കാദമി, അബൂ സുമയ്യ കറ്റാനം, നാസർ പോരുവഴി, അബൂബക്കർ, അബ്ദുൽസലാം, നാസറുദ്ദീൻ മന്നാനി, മുഹമ്മദ് കബീർ അൽഫലാഹ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.