കുണ്ടറ: ഇളമ്പള്ളൂർ ചിറയിൽ പാതിരാവിൽ കക്കൂസ് മാലിന്യം തള്ളി. രണ്ട് മാസത്തിനിടെ നാലാം തവണയാണ് മാലിന്യം തള്ളുന്നത്. പ്രദേശവാസികൾക്ക് ദുർഗന്ധംമൂലം ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത സ്ഥിതിയാണ്. കുണ്ടറ പഞ്ചായത്തിലാണ് ചിറയെങ്കിലും അതിൽ നിന്ന് അധികമായി വരുന്ന വെള്ളം ഒഴുകിപ്പോകുന്നത് പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡിൽ കൂടിയുള്ള ഓടവഴിയാണ്. ഈ ഓടയിലെ നീരൊഴുക്കും തടസ്സപ്പെട്ടതോടെ ജലമാകെ മലിനമാണ്. കുണ്ടറ പഞ്ചായത്തംഗം സുധാദേവി സ്ഥലത്തെത്തി കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറെ വിളിച്ചെങ്കിലും പഞ്ചായത്ത് വികസനസെമിനാറിൽ പങ്കെടുക്കാനുള്ളതുകൊണ്ട് വരാൻ കഴിയില്ലെന്ന് അറിയിച്ചതായി പറഞ്ഞു. മഴക്കാല പൂർവശുചീകരണത്തിനും പകർച്ചവ്യാധിതടയലിനും മുൻനിരയിൽ പ്രവർത്തിക്കേണ്ട ആരോഗ്യവകുപ്പ് നിസ്സംഗതയിലാണ്. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താൻ ശ്രമിക്കുമെന്നും കുണ്ടറ പൊലീസിൽ പരാതി നൽകുമെന്നും വാർഡംഗം പറഞ്ഞു. വികസന സെമിനാർ നടത്തി കുണ്ടറ: പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്തംഗം സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മിനിതോമസ് അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവിമോഹൻ, വൈസ് പ്രസിഡന്‍റ് ആർ. ഓമനക്കുട്ടൻപിള്ള, സ്ഥിരംസമിതി അധ്യക്ഷരായ രേഖ ജെ. പിള്ള, ജെ. സുധാദേവി, വി.വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റ്സി റോയ്, എസ്. ശ്യാം, പഞ്ചായത്തംഗങ്ങളായ എസ്. സുരേഷ്കുമാർ, വി.കെ. മഞ്ജു, മുക്കൂട് രഘു, ജിജു തോമസ്, ടി.ബിനു, എസ്. സുരഭി, ഷാർലറ്റ് നിർമൽ, കെ. ദേവദാസൻ, വി. സദാശിവൻ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.