ശാസ്താംകോട്ട: പ്രതീക്ഷയോടെ നടത്തിയ മൈനാഗപ്പള്ളി വേങ്ങയിലെ ആറാട്ട് കുളം നവീകരണം ഫലം കണ്ടില്ല. കുളത്തിൽ വീണ്ടും പായലും കുളവാഴകളും നിറഞ്ഞു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നത് മൂലം പായലും കുളവാഴകളും നിറഞ്ഞ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയ കുളം പ്രദേശവാസികളുടെ സമർദത്തെ തുടർന്നാണ് നന്നാക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തയാറായത്. പത്ത് ലക്ഷം രൂപയാണ് കുളം നവീകരണത്തിന് നീക്കിെവച്ചത്. പായലും കുളവാഴകളും നീക്കം ചെയ്ത് ചളി നീക്കം ചെയ്യുകയും വശങ്ങളിലെ കെട്ടുകൾ ഉയർത്തി ചുറ്റും വേലിയും സ്ഥാപിച്ചു. ഭാവിയിൽ ആവശ്യമെങ്കിൽ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കുന്ന തരത്തിലുള്ള നവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടയിലാണ് ഇപ്പോൾ കുളത്തിൽ പഴയതുപോലെ പായലും കുളവാഴയും നിറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.