പഞ്ചായത്തംഗത്തിന്‍റെ കുത്തിയിരിപ്പ് സമരം

കുണ്ടറ: മുളവന-പൊട്ടിമുക്ക്-കുണ്ടറ പള്ളിമുക്ക്​ റോഡിന്‍റെ നിർമാണം പൂർത്തിയാക്കാത്തിൽ പ്രതിഷേധിച്ച് പേരയം പഞ്ചായത്ത് ആറാം വാർഡംഗം പി. രമേശ്കുമാർ കേരള റോഡ് ഫണ്ട് പ്രോജക്ട് മാനേജ്മെന്‍റ് യൂനിറ്റ് എക്സി.എൻജീനിയറുടെ ഓഫിസിനു മുന്നിൽ പ്ലക്കാർഡുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഠനോപകരണ വിതരണം കുണ്ടറ: ഡി.വൈ.എഫ്.ഐ ചെറുമൂട് മേഖലതല പഠനോത്സവത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം മീര എസ്​. മോഹൻ നിർവഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം എ. ജയ മാർക്സൺ, കുണ്ടറ ബ്ലോക്ക് സെക്രട്ടറി അരുൺകുമാർ, പ്രസിഡന്‍റ് എസ്​.ശ്യാം, ബ്ലോക്ക് ജോയന്‍റ് സെക്രട്ടറി നിസാൻ നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.