പഠനോപകരണ വിതരണം

കൊട്ടിയം: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ചാത്തന്നൂർ മേഖല കമ്മിറ്റി കല്ലുവാതുക്കൽ പഞ്ചായത്തിലെ 50 വിദ്യാർഥികൾക്ക്​ പഠനോപകരണം നൽകി. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് ജേതാവായ ഡോ. ലളിത് കുമാർ, മുതിർന്ന അംഗങ്ങളായ റിട്ട.എ.സി.പി, സുലൈമാൻ, റിട്ട. എസ്.ഐ.പി. രാധാകൃഷ്ണ പിള്ള എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം എ. ആശാദേവി, കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉദയകുമാർ, എ.സമ്പത്ത് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ആശ , ബി.പ്രദീപ് കുമാർ, വി.എ. മണിലാൽ, ആർ.ശശിധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.